Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tragedy Caused

Palakkad

സെ​ൽ​ഫി വ​ഴി​യൊ​രു​ക്കി​യ ദു​ര​ന്തം

നെ​ല്ലി​യാ​മ്പ​തി: അ​പ​ക​ട​മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തു സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നാ​യി സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് പാ​ല​ത്തി​നു മു​ക​ളി​ൽ ക​യ​റി​യ​ത്. കൊ​ല്ല​ങ്കോ​ട് പ​യ്യ​ല്ലൂ​ര്‍ കൊ​മ്പ​ന്‍​കാ​ട് സി​ജി​ൻ (42) ആ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളും അ​പ​ക​ട​ക​ര​മാ​യ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും പ​ക​ർ​ത്താ​നു​ള്ള പ്ര​വ​ണ​ത​യും നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് അ​പ​ഹ​രി​ച്ചി​ട്ടു​ള്ള​ത്. നെ​ല്ലി​യാ​മ്പ​തി ചു​രം ക​യ​റി​വ​രു​ന്ന​വ​ർ​ക്കും ഇ​റ​ങ്ങി​പ്പോ​കു​ന്ന​വ​ർ​ക്കും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ന​പാ​ല​ക​രും മ​റ്റു​ദ്യോ​ഗ​സ്ഥ​രും സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും പ​ല​രും അ​വ​ഗ​ണി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്.

പ്ര​ത്യേ​കി​ച്ച് മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ റോ​ഡു​ക​ളി​ലും പാ​ല​ങ്ങ​ളി​ലു​മു​ള്ള വ​ഴു​ക്ക​ലും കാ​ഴ്ച​പ​രി​മി​തി​യും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്കെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പോ​ത്തു​ണ്ടി ചെ​ക്ക്‌​പോ​സ്റ്റി​ൽ നി​ന്നു​ത​ന്നെ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് കു​റി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും നെ​ല്ലി​യാ​ന്പ​തി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

വ്യൂ ​പോ​യി​ന്‍റു​ക​ൾ, പാ​ല​ങ്ങ​ൾ, വെ​ള്ള​ച്ചാ​ട്ട പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ വ​നം വാ​ച്ച​ർ​മാ​രെ നി​യ​മി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ശ​ക്ത​മാ​യ ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up